Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navayugam

Middle East and Gulf

ന​വ​യു​ഗം വാ​യ​ന​വേ​ദി പ്ര​തി​മാ​സ "അ​ക്ഷ​ര​സ​ദ​സ്' ദ​മാ​മി​ൽ അ​ര​ങ്ങേ​റി

ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി വാ​യ​ന​വേ​ദി​യു​ടെ പ്ര​തി​മാ​സ പു​സ്ത​ക​ച​ർ​ച്ച പ​രി​പാ​ടി​യാ​യ "അ​ക്ഷ​ര​സ​ദ​സ്' ദ​മാ​മി​ൽ അ​ര​ങ്ങേ​റി. ദ​മാം ന​വ​യു​ഗം ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വാ​യ​ന​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​യ​ന​വേ​ദി സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​വ​യു​ഗം മു​തി​ർ​ന്ന നേ​താ​വ് ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ അ​ക്ഷ​ര​സ​ദ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​പി​ഐ​യു​ടെ മു​തി​ർ​ന്ന നേ​താ​വാ​യി​രു​ന്ന വെ​ളി​യം ഭാ​ർ​ഗ​വ​നെ​ക്കു​റി​ച്ചു​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും അ​ദ്ദേ​ഹം ന​ട​ത്തി.

തു​ട​ർ​ന്ന് ന​വ​യു​ഗം വാ​യ​ന​വേ​ദി അം​ഗ​ങ്ങ​ളാ​യ സ​ജീ​ഷ് പ​ട്ടാ​ഴി, അ​രു​ൺ വി​ജ​യ​ൻ, അ​ഖി​ൽ രാ​ജ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം കാ​ക്ക​നാ​ട​ന്‍റെ "കാ​ല​പ്പ​ഴ​ക്കം', എം.​ടി. വാ​സു​ദേ​വൻ ​നാ​യ​രു​ടെ "മ​ഞ്ഞ്', ത​ക​ഴി​യു​ടെ "ര​ണ്ടി​ട​ങ്ങ​ഴി' എ​ന്നീ പു​സ്ത​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

അ​ക്ഷ​ര​സ​ദ​സിന്‍റെ അ​ടു​ത്ത പു​സ്ത​ക​ച​ർ​ച്ച ഒ​ക്‌ടോ​ബ​ർ 15ന് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

NRI

ന​വ​യു​ഗം വാ​യ​ന​വേ​ദി​ക്ക് പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി വാ​യ​ന​വേ​ദി​ക്ക് പു​തി​യ കേ​ന്ദ്ര നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ദ​മാം ന​വ​യു​ഗം ഹാ​ളി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വ​ച്ചാ​ണ് 15 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ൺ​വ​ൻ​ഷ​നി​ൽ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സ​ജീ​ഷ് പ​ട്ടാ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​വേ​ദി സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞ് ക​ഴി​ഞ്ഞ കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.എ. വാ​ഹി​ദ് വാ​യ​നാ​വേ​ദി​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന മാ​ർ​ഗ്ഗ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു.

വാ​യ​ന​വേ​ദി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി, ഷീ​ബാ സാ​ജ​ൻ (ര​ക്ഷ​ധി​കാ​രി), ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ (പ്ര​സി​ഡ​ന്‍റ്), മ​ഞ്ജു അ​ശോ​ക്, ന​ന്ദ​കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ), ബി​നു കു​ഞ്ഞ് (സെ​ക്ര​ട്ട​റി), ലാ​ലു ദി​വാ​ക​ര​ൻ, ജോ​സ് ക​ട​മ്പ​നാ​ട് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സ​ജീ​ർ (ലൈ​ബ്ര​റേ​റി​യ​ൻ) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.

ഹു​സൈ​ൻ നി​ല​മേ​ൽ, മു​ര​ളി പാ​ലേ​രി, സു​നി​ൽ വ​ലി​യാ​ട്ടി​ൽ, അ​ന​സ് ജ​ലീ​ൽ, രാ​ജേ​ഷ് മ​തി​ല​കം, ഫൈ​സ​ൽ, അ​ഷ​റ​ഫ് എ​ന്നി​വ​രാ​ണ് മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ക​ൺ​വെ​ൻ​ഷ​ന് ഷീ​ബാ സാ​ജ​ൻ സ്വാ​ഗ​ത​വും ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

NRI

നവയുഗം കേന്ദ്രകമ്മിറ്റി അംഗം സുരേന്ദ്രന് ഹൃദ്യമായ യാത്രയയപ്പ്

അ​ൽ​ഖോ​ബാ​ർ: ദീ​ർ​ഘ​കാ​ല പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും വാ​യ​ന​വേ​ദി ലൈ​ബ്രേ​റി​യ​നു​മാ​യ സു​രേ​ന്ദ്ര​ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി​യും വാ​യ​ന​വേ​ദി​യും സം​യു​ക്ത​മാ​യി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​ൽ​ഖോ​ബാ​റി​ലെ അ​പ്സ​ര ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ന് കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. വാ​യ​ന​വേ​ദി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ബി​നു​കു​ഞ്ഞു കൈ​മാ​റി.

മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ഷാ​ജി മ​തി​ല​കം, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, നി​സാം കൊ​ല്ലം, ഗോ​പ​കു​മാ​ർ, ഷി​ബു​കു​മാ​ർ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സം​ഗീ​ത സ​ന്തോ​ഷ്, മ​ഞ്ജു അ​ശോ​ക്, ഷീ​ബാ സാ​ജ​ൻ, ശ​ര​ണ്യ ഷി​ബു, സാ​ബു, സാ​ജി അ​ച്യു​ത​ൻ എ​ന്നി​വ​ർ സു​രേ​ന്ദ്ര​ന്‍റെ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ദീ​ർ​ഘ​കാ​ല പ്ര​വാ​സ​ജീ​വി​ത​ത്തി​നി​ടെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന സു​രേ​ന്ദ്ര​ന്‍റെ തു​ട​ർ​ജീ​വി​ത​ത്തി​ന് എ​ല്ലാ​വ​രും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

NRI

വി​ക​സ​നം ഉ​റ​പ്പാ​ക്കാ​ൻ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്ക​ണം: ന​വ​യു​ഗം

ദ​മാം: കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക നീ​തി​യും വി​ക​സ​ന നേ​ട്ട​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നും ശ​ക്തി​പ്പെ​ടു​ത്താ​നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അ​ഭ്യ​ർ​ഥിച്ചു.

വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​രം​ഗം, സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ സം​സ്ഥാ​ന​ത്തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രു​ക​ൾ വ​ഹി​ച്ച പ​ങ്ക് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.

പൊ​തു​വി​ത​ര​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്ത​ൽ, അ​തി​ദാ​രി​ദ്ര്യ​നി​വാ​ര​ണം, സ്ത്രീ​ശാ​ക്തീ​ക​ര​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​നം ത​ന്നെ​യാ​ണ്.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​കൊ​ണ്ട ന​ട​പ​ടി​ക​ൾ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണെന്നും ന​വ​യു​ഗം സാം​സ്‌​കാ​രി​ക വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു.

NRI

ഇഫ്താർ സംഗമം സം​ഘ​ടി​പ്പി​ച്ച് നവയുഗം അൽഹസ ഷുഖൈയ്ക്ക് യൂ​ണി​റ്റ്

അ​ൽ​ഹ​സ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഹ​സ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ഷു​ഖൈ​യ്ക്ക് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ദേ​ശ, ഭാ​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ ഐ​ക്യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യി മാ​റി.

ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ണ്ണി മാ​ധ​വം, സു​ശീ​ൽ കു​മാ​ർ, വേ​ലു രാ​ജ​ൻ, നാ​സ​ർ കൊ​ല്ലം, ഷി​ഹാ​ബ്, അ​നി​ൽ, സ​ന്തോ​ഷ് വ​ലി​യാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​രും വി​വ​ധ യു​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളും മെ​മ്പ​ർ​മാ​രും സ​മു​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​രും ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളെ കൂ​ടാ​തെ പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​റ​ബി​ക്ക് പൗ​ര​ന്മാ​രും ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു.

ഷു​ഖൈ​യ്ക്ക് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജ​ലീ​ൽ ക​ല്ല​മ്പ​ലം, സി​യാ​ദ് പ​ള്ളി​മു​ക്ക്, ഷി​ബു താ​ഹി​ർ, സാ​ദീ​ഖ്, സു​ധി​ർ കു​ന്നി​ക്കോ​ട്, അ​ൻ​വ​ർ ത​ക്ക​ല, ഹ​നീ​ഫ, ബ​ഷീ​ർ പ​ള്ളി​മു​ക്ക്, അ​ലിം ക​ല്ലം​മ്പ​ലം, മു​ഹി​സി​ൻ, ഷാ​ജീ പു​ള്ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

NRI

പ്ര​വാ​സി ഐ​ക്യ​ത്തി​ന്‍റെ മാ​ധു​ര്യ​വു​മാ​യി ന​വ​യു​ഗം ദ​മാം സി​റ്റി മേ​ഖ​ല ഇ​ഫ്താ​ർ സം​ഗ​മം അ​ര​ങ്ങേ​റി

ദ​മാം: "യു​ദ്ധ​മ​ല്ല പ​ര​സ്പ​ര​സ്നേ​ഹ​മാ​ണ് വേ​ണ്ട​ത്' എ​ന്ന ആ​ശ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു കൊ​ണ്ട് ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി ദ​മാം സി​റ്റി മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ദ​മാം റോ​സ് റ​സ്റ്റാ​റ​ന്‍റ് ഹാ​ളി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ന​വ​യു​ഗം പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും പ്ര​വാ​സി സം​ഘ​ട​ന​നേ​താ​ക്ക​ളും പൗ​ര​പ്ര​മു​ഖ​രും ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up